ഇന്ത്യയിൽ നിന്ന് 2024ൽ 18 ലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവെക്. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായക പങ്കുവഹിക്കുമെന്ന് അവർ വ്യക്തമാക്കി. 2023ൽ യുഎസ് 14 ലക്ഷത്തിലധികം ഇന്ത്യൻ വീസകൾ പ്രോസസ് ചെയ്തു. ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും ചേർന്നാണ് ഇവ പ്രോസസ് ചെയ്തത്. ഇതിൽ 7 ലക്ഷത്തോളം സന്ദർശക വിസകൾ ആയിരുന്നു. വിസ പ്രോസസിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ അപേക്ഷാ കേന്ദ്രത്തിന് തുടക്കമിടുകയും ചെയ്തു.