ദോഹ: വിനോദസഞ്ചാര മേഖലയിൽ ഖത്തർ സൃഷ്ടിക്കുന്നത് വൻ കുതിപ്പ്.
ഈ വർഷം ആദ്യ നാല് മാസങ്ങളിൽ രാജ്യത്ത് 2 ദശലക്ഷത്തിലധികം സന്ദർശകർ എത്തി. ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35% കൂടുതലാണ്. ഈ വർഷം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സഞ്ചാരികളേക്കാൾ അഞ്ചുലക്ഷം സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
45 ലക്ഷം ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സന്ദർശകരുടെ എണ്ണം 40 ലക്ഷമായിരുന്നു.
2023 ൽ, വിനോദസഞ്ചാര വരുമാനം 31% വർധിച്ച് 81.2 ബില്യൻ റിയാലിലെത്തി, ഇത് രാജ്യത്തിന്‍റെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 10.3% ആണ്.
ഈ മികച്ച പ്രകടനം 2024 ൽ ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ 2024 ഇക്കണോമിക് ഇംപാക്റ്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ട്രാവൽ ആൻഡ് ടൂറിസം മേഖല ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് 90.8 ബില്യൻ റിയാൽ സംഭാവന ചെയ്യും. ഇത് രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 11.3% ആണ്.
പുതിയ നിരവധി പദ്ധതികൾ അതിവേഗ വളർച്ചക്കായി ഖത്തർ തയ്യാറാക്കുന്നുണ്ട്.
ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിച്ചതാണ് ഖത്തറിൻ്റെ ടൂറിസം വളർച്ചയിലെ നാഴികക്കല്ല്. നിരവധി രാജ്യാന്തര എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതും ഖത്തറിന് ഗുണം ചെയ്യുന്നു.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…