ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് ‘കൊട്ടക് ഫാല്‍ക്കണ്‍’ എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു. യുഎഇയിലെ പേയ്‌മെന്റുകള്‍ക്കായി കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്, ഡൈനിങ്, തുടങ്ങിയവയിൽ ഡിസ്‌കൗണ്ട് ലഭിക്കും.
കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് പരിരക്ഷ, 24X7 റീലോഡ് സര്‍വീസ്, തല്‍ക്ഷണ റീഫണ്ട്, തടസമില്ലാതെ കാര്‍ഡ് മാറ്റിവാങ്ങല്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിന് പുറമേ ലഭ്യമാകും. യുഎഇയിലെ എല്ലാ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡുകള്‍ സ്വീകരിക്കും. കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.