TRAVEL

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ ഈയിനത്തിൽ ചെലവിടുമ്പോൾ അതിൽ ഏറിയ പങ്കും വിദേശ യാത്രകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻപ് ഇന്ത്യക്കാരുടെ ഇഷ്ട വിദേശ ഡെസ്റ്റിനേഷൻ യൂറോപ്പ് ആയിരുന്ന രീതിക്ക് മാറ്റം സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം യൂറോപ്പിനെ മറികടന്ന് ഏറ്റവുമധികം ഇന്ത്യക്കാർ യാത്ര ചെയ്ത രാജ്യങ്ങൾ കസാഖിസ്താനും, അസർബൈജാനും, ഭൂട്ടാനുമാണെന്ന് ട്രാവൽ വെബ്‌സൈറ്റായ മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കസാഖിസ്താനിലെ അൽമാട്ടിയും അസര്ബൈജാനിലെ ബാകുവും ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ നഗരങ്ങളിൽ ഉൾപ്പെടുന്നു.
വർഷത്തിൽ ഒരു തവണയെങ്കിലും വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 32% വർധനയുണ്ട്. ആഡംബര യാത്രകളോട് ഇൻഡ്യക്കാർക്കുള്ള പ്രിയവും കൂടുകയാണ്. കഴിഞ്ഞ വർഷം ബുക്ക് ചെയ്ത ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ എണ്ണത്തിലുണ്ടായ 10% വർധനയും ശ്രദ്ധേയമാണ്. സീസണൽ വ്യത്യാസമില്ലാതെ വർഷത്തിൽ എല്ലാ സമയത്തും ഇന്ത്യക്കാർ വിദേശയാത്ര നടത്താറുണ്ടെന്നതാണ് പഠനങ്ങളിൽ വെളിപ്പെട്ട മറ്റൊരു പ്രധാന കാര്യം.
NEWS DESK

Recent Posts

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…

3 months ago

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…

3 months ago

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…

3 months ago

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…

3 months ago

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…

3 months ago

ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ വിദേശ നിക്ഷേപം ആകർഷിക്കാൻ സൗദി അറേബ്യ

ഹോട്ടലുകളും റിസോർട്ടുകളും ആരംഭിക്കാനുള്ള ലൈസൻസ് ഫീ ഒഴിവാക്കാൻ തീരുമാനം (more…)

3 months ago