ഗൾഫിലെ മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന.
ഓഗസ്റ്റ് 15ന് ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള നോൺസ്റ്റോപ്പ് സർവീസുകൾക്ക് നിരക്കുകൾ 1500 ദിർഹത്തിലും അധികമാണ്. ഏകദേശം 34000 രൂപയോളം വരുമിത്. ഒന്നോ അതിലധികമോ സ്റ്റോപ്പുകളുള്ള വിമാന സർവീസുകൾക്കും നിരക്കുകൾ 1000 ദിർഹത്തിന് മുകളിലായി. ഇത്തരം സർവീസുകൾ 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുക.
യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചക്കകം തുറക്കും. എയർ ഇന്ത്യ, സ്‌പൈസ്ജെറ്റ്, ഇൻഡിഗോ തുടങ്ങിയവയാണ് കേരളത്തിൽ നിന്ന് യുഎഇയിലേക്കു സർവീസുള്ള പ്രധാന ഇന്ത്യൻ കമ്പനികൾ. എമിരേറ്റ്സിനും നിരവധി സർവീസുകൾ ഉണ്ട്.
അവധിക്കാലത്തെ ഇത്തരമൊരു യാത്രക്ക് നാല് അംഗങ്ങളുള്ള ഒരു മലയാളി കുടുംബത്തിന് ചുരുങ്ങിയത് ഒന്നേകാൽ ലക്ഷം രൂപയ്ക്കും ഒന്നര ലക്ഷം രൂപയ്ക്കുമിടയിൽ ചെലവാക്കേണ്ട സാഹചര്യം ആണുള്ളത്.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…