വിസ കാലാവധി കഴിഞ്ഞു യുഎഇയിൽ തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴ ഈടാക്കുന്നതിന് പുറമെ എക്സിറ്റ് പെർമിറ്റും നിർബന്ധമാക്കി.
വിസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിർഹം പിഴയുണ്ട്. ഇതിന് പുറമെയാണ് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന നിബന്ധന. 350 ദിർഹമാണ് എക്സിറ്റ് പെർമിറ്റിന്റെ നിരക്ക്.
പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ട് പകർപ്പ്, എൻട്രി അല്ലെങ്കിൽ റസിഡൻസ് വീസ എന്നിവയാണ് എക്സിറ്റ് പെർമിറ്റിന് ആവശ്യമായ രേഖകൾ.
ഓൺലൈനിൽ ക്രെഡിറ്റ് കാർഡ് വഴിയാണ് ഈ തുക അടക്കേണ്ടത്.