ഹോട്ടലുകളും റിസോർട്ടുകളും ആരംഭിക്കാനുള്ള ലൈസൻസ് ഫീ ഒഴിവാക്കാൻ തീരുമാനം
റിയാദ്: രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ശ്രദ്ധേയ നടപടികളുമായി സൗദി ടൂറിസം മന്ത്രാലയം. വിദേശ നിക്ഷേപകർ ഹോട്ടൽ, റിസോർട്ട് എന്നിവ തുടങ്ങുന്നതിനുള്ള ലൈസൻസ് ഫീ പൂർണമായും ഒഴിവാക്കും. ഇതിന് പുറമെ ലൈസൻസിനുള്ള നടപടി ക്രമങ്ങളും ലഘൂകരിക്കും.
ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കൂടുതൽ പരിഗണന നൽകാനും മന്ത്രാലയം തീരുമാനിച്ചു. പ്രവർത്തന ചെലവ് കുറച്ചുകൊണ്ട് ബിസിനസ് സംരംഭങ്ങൾ തുടങ്ങാനും ടൂറിസം മന്ത്രാലയത്തിന്റെ സഹകരണമുണ്ട്. ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച ആഗോള ടൂറിസം കേന്ദ്രമെന്ന പദവിയാണ് സൗദി ലക്‌ഷ്യം വയ്ക്കുന്നത്.