• December 22, 2024

കൊച്ചി: തുറമുഖത്ത് പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി.


ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനേവാലിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി മുതൽ കാലതാമസം നേരിടുന്നതായും ഈ കാര്യം അന്വേഷിക്കുമ്പോൾ സാങ്കേതീക കാരണത്താലാണ് കാലതാമസം എന്ന് മാത്രമാണ് മനസിലാകുന്നതെന്നും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. ഈ കാലതാമസം പാർസൽ ഡെലിവറി ചാർജ് ക്രമാതീതമായി ഉയർത്തുന്നതായും നിവേദനത്തിൽ പറയുന്നു.

മറ്റ് തുറമുഖങ്ങളായ ചെൈന്നയിലും മുബൈയിലും യാതൊരു പ്രശ്നവുമില്ലാത്തതിനാൽ കൊച്ചി പോർട്ടിലേക്കയക്കുന്നതിന് പകരം മറ്റു തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള ചീഫ് സെക്രട്ടറിയോടും പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപെടുന്നുണ്ട്.

കാർഗോ കമ്പനികളും ഇതേ ആക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പാഴ്സലുകൾ മാസങ്ങളായി കെട്ടിക്കിടക്കുന്നതായും അവയ്ക്ക് കേടുപാട് പറ്റാൻ ഇടയുള്ളതായും കാർഗോ ഉടമകൾ പറയുന്നു.

അവധിക്ക് നാട്ടിലെത്തുന്നതിന് മുന്നോടിയായി അയച്ച പാഴ്സലുകളാണ് കെട്ടിക്കിടക്കുന്നതിൽ കൂടുതൽ. ചെലവ് കുറവായതുകൊണ്ടാണ് കപ്പൽ വഴിയുള്ള കാർഗോ സംവിധാനം വിദേശ മലയാളികൾ ഉപയോഗിക്കുന്നത്.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *