2024 പാരിസ് ഒളിമ്പിക്സിന്റെ കേറ്ററിംഗ് സർവീസ് നിർവഹിക്കുന്നത് മലയാളിയുടെ കമ്പനി. കണ്ണൂർ സ്വദേശി ബെന്നി തോമസ് സിഇഒ ആയ സ്പാഗോ ഇന്റർനാഷണൽ കമ്പനിയാണ് ഒളിമ്പിക്സിനോടനുബന്ധിച്ച് പ്രതിദിനം 26,000 ത്തിലധികം പേർക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പുന്നത്. രാജ്യാന്തര കായികമേളകളിലെ സ്ഥിര സാന്നിധ്യമാണ് ബെന്നിയും അദ്ദേഹത്തിൻ്റെ ‘സ്പാഗോ ഇൻറർനാഷണൽ’ കാറ്ററിംഗ് കമ്പനിയും.
യുഎസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായിക മേളകളിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്പാഗോ ഇന്റർനാഷനൽ തന്നെയാണ് ഖത്തറിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൽ ഭക്ഷണ വിതരണം നിർവഹിച്ചതും. 11 രാജ്യങ്ങളിലായി, കമ്പനി വിവിധ രാജ്യാന്തര കായിക മേളകൾക്കു ഭക്ഷണം വിളമ്പുന്നു.
2006ൽ ദുബായ് ലെ മെറിഡിയൻ ഹോട്ടലിന്റെ ഓപറേഷൻ ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ച ബെന്നി തോമസ് ദുബായ് സർക്കാരിന്റെ കായിക മേളകളിൽ ഭക്ഷണം വിതരണം ചെയ്താണു വലിയ ദൗത്യങ്ങളിലേക്കു കടന്നത്. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരും കമ്പനിയുടെ ഭാഗമായുണ്ട്.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…