• December 22, 2024

2024 പാരിസ് ഒളിമ്പിക്സിന്റെ കേറ്ററിംഗ് സർവീസ് നിർവഹിക്കുന്നത് മലയാളിയുടെ കമ്പനി. കണ്ണൂർ സ്വദേശി ബെന്നി തോമസ് സിഇഒ ആയ സ്പാഗോ ഇന്റർനാഷണൽ കമ്പനിയാണ് ഒളിമ്പിക്സിനോടനുബന്ധിച്ച് പ്രതിദിനം 26,000 ത്തിലധികം പേർക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പുന്നത്. രാജ്യാന്തര കായികമേളകളിലെ സ്ഥിര സാന്നിധ്യമാണ് ബെന്നിയും അദ്ദേഹത്തിൻ്റെ ‘സ്പാഗോ ഇൻറർനാഷണൽ’ കാറ്ററിംഗ് കമ്പനിയും.

യുഎസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായിക മേളകളിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്പാഗോ ഇന്റർനാഷനൽ തന്നെയാണ് ഖത്തറിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൽ ഭക്ഷണ വിതരണം നിർവഹിച്ചതും. 11 രാജ്യങ്ങളിലായി, കമ്പനി വിവിധ രാജ്യാന്തര കായിക മേളകൾക്കു ഭക്ഷണം വിളമ്പുന്നു.

2006ൽ ദുബായ് ലെ മെറിഡിയൻ ഹോട്ടലിന്റെ ഓപറേഷൻ ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ച ബെന്നി തോമസ് ദുബായ് സർക്കാരിന്റെ കായിക മേളകളിൽ ഭക്ഷണം വിതരണം ചെയ്താണു വലിയ ദൗത്യങ്ങളിലേക്കു കടന്നത്. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരും കമ്പനിയുടെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *