ന്യൂഡൽഹി: 2023 ൽ 216,000 ത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2018 വരെയുള്ള ബന്ധപ്പെട്ട കണക്കുകളും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വിശദീകരിക്കുന്ന രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകൾ നൽകിയത്. 2023 ൽ 216,219 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷങ്ങളിലെ കണക്കുകൾ പ്രകാരം 2021 ൽ 163,370, 2020 ൽ 85,256, 2019 ൽ 144,017 പേരും വിദേശ പൗരത്വം സ്വീകരിക്കുകയും ഇന്ത്യൻ പാസ്സ്പോർട്ട് ഔദ്യോഗികമായി സറണ്ടർ ചെയ്യുകയും ഉണ്ടായി. 225,620 പേരായിരുന്നു 2022ൽ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചത്. ഇക്കൊല്ലത്തേക്കാൾ കൂടുതൽ ഉണ്ടത്. ഏതു രാജ്യത്തിൻറെ പൗരത്വം സ്വീകരിക്കണമെന്ന കാര്യം ഓരോരുത്തരുടെയും വ്യക്തിപരമായ തെരെഞ്ഞെടുപ്പാണെന്ന് മന്ത്രി ഈ പ്രവണതയെ വിശദീകരിച്ചു. ഈ മാറ്റത്തെക്കുറിച്ചു സർക്കാരിന് ബോധ്യമുണ്ട്. ഇന്ത്യക്കാർ ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. ലോകം മുഴുവനുമുള്ള ഇന്ത്യൻ വേരുകളുള്ളവരെ കൂട്ടിയിണക്കാനും ഏകോപിപ്പിക്കുവാനും സർക്കാർ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.