വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് വിജയിക്കുമെന്ന് അമേരിക്കയിലെ രാഷ്ട്രീയ പ്രവാചകരിൽ മുമ്പനായ അലന്‍ ലിച്ച്മാന്‍. അമേരിക്കയിലെ ‘നോസ്ട്രഡാമസ്’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുൻപ് 10 തെരഞ്ഞെടുപ്പുകൾ പ്രവചിച്ചതിൽ 9 ഉം കൃത്യമായി.
കമല വിജയിക്കുമെന്ന് ഇപ്പോഴത്തെ സൂചനകൾ വച്ചു മാത്രമാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ഇത് അന്തിമ ഫലമായി കാണേണ്ടതില്ല. പ്രവണതകൾ ഇനിയും മാറാം. ’13 കീസ് ടു വൈറ്റ് ഹൗസ്’ ഫോര്‍മുലയുടെ സഹായത്തോടെയാണ് അദ്ദേഹംത്തിന്‍റെ പ്രവചനം. വിജയത്തിലേക്ക് നയിക്കുന്ന 13 പ്രധാന കാര്യങ്ങൾ നിശ്ചയിക്കുകയും അതിന് ശരി അല്ലെങ്കിൽ തെറ്റ് എന്ന ഉത്തര സാധ്യത മാത്രം നൽകുകയും ചെയ്യും. ഇതിൽ 6 ഓ അതിലധികമോ എണ്ണം തെറ്റിയാൽ പരാജയപ്പെടും. അമേരിക്കന്‍ സർവകലാശാലയില്‍ 50 വര്‍ഷമായി ചരിത്ര പ്രഫസറായിരുന്ന ലിച്ച്മാന്‍, ‘വൈറ്റ് ഹൗസിലേക്കുള്ള 13 കീകൾ നിരന്തര ഗവേഷണ ഫലമായാണ് കണ്ടെത്തിയത്.