കുവൈറ്റ്: കുവൈറ്റിലെ മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് ടൊറന്റോ സർവകലാശാലയുടെ സ്കോളർഷിപ്പ്.
ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 37 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ആലപ്പുഴ ഹരിപ്പാട് നിന്നാണ് യോഹാന്റെ കുടുംബം.
2.25 കോടി രൂപയാണ് ടൊറന്റോ സർവകലാശാലയുടെ സ്കോളർഷിപ്പ് തുക. കുവൈറ്റിലെ ഫഹാഫിൻ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽ നിന്നാണ് യോഹാൻ പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് സ്കോളർഷിപ്പ് നേട്ടം.
കാർത്തികപ്പള്ളി പുത്തൻപുരയിൽ ക്ലൗഡ് നയൻ, സാജൻ രാജനും എൽസയുമാണ് മാതാപിതാക്കൾ.