തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ജർമൻ സ്കോളർഷിപ്പിന് അർഹത നേടി തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസ്.
വികസന സംബന്ധമായ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനുളള സ്കോളർഷിപ്പാണിത്. ‘ഡെവലപ്മെൻറ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സസ്’ പദ്ധതിക്ക് കീഴിൽ ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് ആണ് സ്കോളർഷിപ്പ് നൽകുന്നത്.
സ്കോളർഷിപ്പിന്റെ ഭാഗമായി ജർമ്മനിയിലെ ഫ്രെെബുർഗ് സർവ്വകലാശാലയിൽ ഉപരിപഠനത്തിനും പരിശീലനത്തിനുമുള്ള അവസരം ലഭിക്കും.
തോമസ് ജോർജ് പൊട്ടംകുളവും ടെസി തോമസ് കോയിത്തറയുമാണ് മാതാപിതാക്കൾ.