യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് 3.10 കോടി രൂപയുടെ സ്കോളർഷിപ്പ് നേട്ടവുമായി മലയാളി ഗവേഷക.
കണ്ണൂർ ഇരിട്ടി സ്വദേശിനി പി. എ. സങ്കീർത്തനയുടേതാണ് അതുല്യ നേട്ടം. കെമിക്കൽ ബയോളജിയിൽ അഞ്ച് വർഷത്തേക്കുള്ള റിസേർച്ച് ഫെലോഷിപ്പ് ഉൾപ്പെടെയാണ് സ്കോളർഷിപ്പ്.
ICAR-ൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ സങ്കീർത്തന ജപ്പാനിലെ ടോക്കിയോ മെട്രോപോളിറ്റൻ സർവ്വകലാശാലയിലും കിടസാറ്റോ സർവകലാശാലയിലും ഗവേഷണം നടത്തി. അധ്യാപകരായ പി കെ അനിൽകുമാറും പി സി സവിതയുമാണ് മാതാപിതാക്കൾ.