NEWS

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രക്ഷുബ്ധമായി ലണ്ടൻ

ലണ്ടൻ: യുകെയിൽ കുടിയേറ്റ വിരുദ്ധ സമരം കലാപമായി മാറി. സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 6 ദിവസത്തോളമായി തുടരുകയാണ്. ഇതിനകം 400 ഓളം പേർ പോലീസ് പിടിയിലായി. കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. കുടിയേറ്റക്കാരാണ് കൃത്യം ചെയ്തതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത സ്വദേശി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. കലാപകാരികൾ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ജനക്കൂട്ടം ഞായറാഴ്ച അഭയാർഥികളെ പാർപ്പിച്ചിരുന്ന രണ്ട് ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു. പൊലീസിന് നേരെയും കലാപകാരികൾ അക്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്ലിമത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയാണ് ഏറ്റവും ഒടുവിൽ അക്രമം ഉണ്ടായത്. ബെല്‍ഫാസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമകാരികൾ പെട്രോൾ ബോംബുകള്‍ എറിഞ്ഞു. വിവിധയിടങ്ങളിൽ അക്രമത്തിൽ കടകള്‍ക്കും നാശനഷ്ടമുണ്ടായി. സർക്കാർ കലാപത്തെ ശക്തമായി നേരിടുകയാണ്. പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.

NEWS DESK

Recent Posts

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…

3 months ago

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ…

3 months ago

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…

3 months ago

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…

3 months ago

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…

3 months ago

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…

3 months ago