ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു.
ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിന്റെ ഔദ്യോഗിക ടിവി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം അതിജാഗ്രതാ നിർദേശം നൽകി.
സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം.
ആദ്യം ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
എല്ലാ വിധ സംവരണവും ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികൾ സമ്പൂർണ മെറിറ്റ് മാനദണ്ഡമാകണമെന്ന ആവശ്യത്തിലേക്ക് നീങ്ങുകയാണ്.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…