
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് ഔട്ട്പാസ് (എമർജൻസി സർട്ടിഫിക്കറ്റ്) നേരിട്ടു വാങ്ങാം.നാട്ടിലേക്കു പോകേണ്ടവർക്ക് ഔട്ട്പാസും ഇവിടെ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ ഹൃസ്വകാല പാസ്പോർട്ടുമാണ് എടുക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസും തൽക്കാലത്തേക്ക് ഉണ്ടാകില്ല.
അതേസമയം ഹൃസ്വകാല പാസ്പോർട്ടിന് ബിഎൽഎസ് കേന്ദ്രങ്ങളിൽ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണമെന്നും ഹൃസ്വകാല പാസ്പോർട്ടിന്റെ കാലാവധി അപേക്ഷയുടെ സ്വഭാവം അനുസരിച്ചു വ്യത്യസ്തമാണെന്നും കോൺസൽ ജനറൽ സതീഷ്‌കുമാർ ശിവൻ അറിയിച്ചു.