കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലോകോത്തരമായ വിദ്യാഭ്യാസ അവസരങ്ങളിൽനിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം വിദ്യാർഥികൾക്കു ലഭ്യമാക്കുന്ന സാന്റാ മോണിക്കയുടെ ‘ഫ്രീഡം’ ഫെസ്‌റ്റിവൽ’ ഓഗസ്റ്റ് 14 ന് നടക്കും. പ്ലസ്ടു, ഡിഗ്രി പഠനം കഴിഞ്ഞവർക്കു വിദേശത്തെ മികച്ച കോളജുകളിലും, സർവകലാശാലകളിലും മികച്ച കോഴ്സുകൾ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാനും സമ്മാനങ്ങൾ നേടാനു മുള്ള അവസരമാണ് ഫ്രീഡം ഫെസ്‌റ്റിവലിൽ ഒരുക്കിയിട്ടുള്ളതെന്ന് സാന്റാമോണിക്ക മാനേജിങ് ഡയറക്‌ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
സ്കോളർഷിപ്പോടു കൂടിയ പഠനത്തിനൊപ്പം സ്‌റ്റൈപൻഡ് ഉള്ള ഇന്റേൺഷിപ് നൽകുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാനും കഴിയുന്ന ഫ്രീഡം ഫെസ്റ്റിവലിനു മുന്നോടിയായി 13ന് രാത്രി 8ന് നടക്കുന്ന മെഗാ വെബിനാറിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. സാന്റാമോണിക്കയുടെ എല്ലാ ഓഫീസുകളിലും 14ന് രാവിലെ 10 മുതൽ 5 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന എല്ലാവർക്കും 50,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കും. കൂടാതെ സൗജന്യമായി അപേക്ഷാ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ‌് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും കഴിയും. പ്രവേശനം പൂർണമായും സൗജന്യമാണ്. www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്‌റ്റർ ചെയ്യാം. സ്പോട്ട് റജിസ്ട്രേഷനും അവസരമുണ്ട്
ഫോൺ: 04844150999, 9645222999.
സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ ഫെസിലിറ്റേഷൻ സ്ഥാപനമാണ് സാൻ്റമോണിക്ക. ഒറ്റ ഇൻടേക്കിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ ഒരൊറ്റ ഡെസ്റ്റിനേഷനിലേക്ക് അയച്ചതിന് കഴിഞ്ഞ വർഷം സാൻ്റമോണിക്ക ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയിരുന്നു.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…