• December 22, 2024

കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലോകോത്തരമായ വിദ്യാഭ്യാസ അവസരങ്ങളിൽനിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം വിദ്യാർഥികൾക്കു ലഭ്യമാക്കുന്ന സാന്റാ മോണിക്കയുടെ ‘ഫ്രീഡം’ ഫെസ്‌റ്റിവൽ’ ഓഗസ്റ്റ് 14 ന് നടക്കും. പ്ലസ്ടു, ഡിഗ്രി പഠനം കഴിഞ്ഞവർക്കു വിദേശത്തെ മികച്ച കോളജുകളിലും, സർവകലാശാലകളിലും മികച്ച കോഴ്സു‌കൾ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാനും സമ്മാനങ്ങൾ നേടാനു മുള്ള അവസരമാണ് ഫ്രീഡം ഫെസ്‌റ്റിവലിൽ ഒരുക്കിയിട്ടുള്ളതെന്ന് സാന്റാമോണിക്ക മാനേജിങ് ഡയറക്‌ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
സ്കോളർഷിപ്പോടു കൂടിയ പഠനത്തിനൊപ്പം സ്‌റ്റൈപൻഡ് ഉള്ള ഇന്റേൺഷിപ് നൽകുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാനും കഴിയുന്ന ഫ്രീഡം ഫെസ്റ്റിവലിനു മുന്നോടിയായി 13ന് രാത്രി 8ന് നടക്കുന്ന മെഗാ വെബിനാറിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. സാന്റാമോണിക്കയുടെ എല്ലാ ഓഫീസുകളിലും 14ന് രാവിലെ 10 മുതൽ 5 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റ‌ിവലിൽ പങ്കെടുക്കുന്ന എല്ലാവർക്കും 50,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കും. കൂടാതെ സൗജന്യമായി അപേക്ഷാ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ‌് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും കഴിയും. പ്രവേശനം പൂർണമായും സൗജന്യമാണ്. www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്‌റ്റർ ചെയ്യാം. സ്പോട്ട് റജിസ്ട്രേഷനും അവസരമുണ്ട്
ഫോൺ: 04844150999, 9645222999.
സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ ഫെസിലിറ്റേഷൻ സ്ഥാപനമാണ് സാൻ്റമോണിക്ക. ഒറ്റ ഇൻടേക്കിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ ഒരൊറ്റ ഡെസ്റ്റിനേഷനിലേക്ക് അയച്ചതിന് കഴിഞ്ഞ വർഷം സാൻ്റമോണിക്ക ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *