ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി. ബാങ്കിന്റെ ദക്ഷിണേഷ്യ, സിംഗപ്പൂർ, മലേഷ്യ, മിഡിൽ ഈസ്റ്റ്, യുകെ മേഖലകളിലെ ക്രെഡിറ്റ് മാനേജ്‌മെന്റിന്റെയും അസറ്റ് മാനേജ്‌മെന്റിന്റെയും ചുമതല അദ്ദേഹം വഹിക്കും.
ആഗോള ധനകാര്യ സ്ഥാപനമായ യുബിഎസിന്റെ അനുബന്ധ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസിൽ ഒന്നര പതിറ്റാണ്ടിലേറെ കാലം സേവനമനുഷ്ഠിച്ച ശേഷമാണ് ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ തലപ്പത്ത് ചുമതലയേൽക്കുന്നത്. ബാങ്ക് ഓഫ് അമേരിക്ക, അമേരിക്കൻ എക്സ്പ്രസ് എന്നീ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെ പൂർവ വിദ്യാർത്ഥിയായ ജോൺ ജോർജ് കോട്ടയം സ്വദേശിയാണ്.