MAIN NEWS

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22% ശമ്പള വർധനയെന്ന സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെ 18 മാസമായി തുടർന്ന് വന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി.
46000 പേരാണ് സർക്കാർ നിർദേശത്തിന്മേൽ ഓൺലൈനിലൂടെ അഭിപ്രായം അറിയിച്ചത്. നിലവിൽ സർക്കാർ നിർദേശം അംഗീകരിച്ചെങ്കിലും ഭാവിയിൽ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായ ശമ്പള വർധന ഉണ്ടാകണമെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സർക്കാർ അധികാരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി വെസ്‌ലി പോൾ വില്യം സ്ട്രീറ്റിങ് 22% ശമ്പള വർധനയ്ക്കുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു. ഒന്നര വർഷത്തോളമായി തുടർന്ന് വരികയായിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം രാജ്യത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനത്തെ  പ്രതികൂലമായി ബാധിച്ചിരുന്നു. രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരികയും ചെയ്തു. ഇതിന് പുറമെ സമരംമൂലം 1.7 ബില്യൺ പൗണ്ടിന്റെ നേരിട്ടുള്ള നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
NEWS DESK

Recent Posts

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ…

3 months ago

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…

3 months ago

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…

3 months ago

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…

3 months ago

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…

3 months ago

ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ വിദേശ നിക്ഷേപം ആകർഷിക്കാൻ സൗദി അറേബ്യ

ഹോട്ടലുകളും റിസോർട്ടുകളും ആരംഭിക്കാനുള്ള ലൈസൻസ് ഫീ ഒഴിവാക്കാൻ തീരുമാനം (more…)

3 months ago