ലണ്ടൻ: നാല് വർഷത്തിനിടയിൽ ആദ്യമായി പലിശ നിരക്കുകൾ കുറച് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് 0.25 ശതമാനം പലിശ കുറയ്ക്കാൻ തീരുമാനമായത്. ഒട്ടേറെ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ബാങ്ക് ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്നും പലിശ കുറഞ്ഞേക്കാമെന്ന സൂചനയും ഇത് നൽകുന്നു. പഴയ മൊട്ട്ഗേജുകളിൽ ഇത് ശക്തമായി പ്രതിഫലിക്കില്ല. എന്ന പുതിയ മൊട്ട്ഗേജുകളിലെ പലിശ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തും. പൊടുന്നനെ പലിശ നിരക്കിൽ ഒരു കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഗവർണർ ഉൾപ്പെടെയുള്ള അധികൃതരുടെ പ്രതികരണവും.
എങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ എത്തിയിട്ട് മാസങ്ങളായിട്ടും പലിശനിരക്ക് കുറയ്ക്കാത്ത ബാങ്ക് നടപടി രാജ്യത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൂന്നു മാസത്തിലേറെയായി പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ നിലനിൽക്കുന്നത് പലിശ കുറയ്ക്കാൻ ബാങ്കിനെ ഇപ്പോൾ പ്രേരിപ്പിച്ചത്.
ഒൻപതംഗ മോണിറ്ററി പോളിസി കമ്മിറ്റിയിൽ ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി ഉൾപ്പെടെ അഞ്ചുപേർ പലിശ കുറയ്ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ മറ്റ് നാല് പേർ എതിർത്തു.
കോവിഡിന്റെയും യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ 11 ശതമാനത്തിനു മുകളിലായിരുന്നു പണപ്പെരുപ്പ നിരക്ക്. 2022 ഒക്ടോബറിൽ നിരക്ക് 11.1 എന്ന റെക്കോർഡ് ഉയരത്തിലുമെത്തി. ഇതിനെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് ഘട്ടം ഘട്ടമായി ഉയർത്തി 5.25 എന്ന നിരക്കിൽ എത്തിച്ചു. ഈ ഉയർന്ന പലിശ യുകെയിലെ സാധാരണക്കാരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കി. അവർ എടുത്തിട്ടുള്ള ഭാവന വായ്പ അടക്കമുള്ളവയിൽ ഗണ്യമായ വർധന ഉണ്ടായി.
പണപ്പെരുപ്പം കുറയുകയും, പലിശ ബാങ്ക് കുറയ്ക്കുകയും ചെയ്തത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടി ആയി.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…