ദുബയ്: ലോട്ടറിക്ക് അനുമതി നൽകി യുഎഇ. ഗൾഫ് മേഖലയിലെ ആദ്യത്തെ അംഗീകൃത ലോട്ടറി ആയിരിക്കും ഇത്.
ഗെയിമിങ് അതോറിറ്റി. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ദ് ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. യുഎഇ ലോട്ടറിയുടെ ബാനറിലാണ് ഇവർ പ്രവർത്തിക്കുക. പങ്കെടുക്കുന്നവരുടെ താൽപര്യങ്ങളും സാമ്പത്തിക മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിസിജിആർഎയുടെ പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിങ് മേഖലയിൽ ഒരു നാഴികക്കല്ലാണ്. നിയന്ത്രിത വാണിജ്യ ഗെയിമിങ് മേഖല സ്ഥാപിക്കാനാണ് ഇതിലൂടെ ജിസിജിആർഎ ലക്ഷ്യമിടുന്നത്. സുതാര്യത, ഉത്തരവാദിത്തം, ഉപയോക്തൃ സംരക്ഷണം, മികച്ച ഗെയിമിങ് രീതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ തയാറാക്കിയിരിക്കുന്നത്. ലോട്ടറി പ്രവർത്തനങ്ങൾക്കായി അച്ചടക്കമുള്ള നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കും. സുരക്ഷിതവും സമ്പുഷ്ടവുമായ വാണിജ്യം പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിടുന്ന സുപ്രധാന സംഭവമാണ് യുഎഇ ലോട്ടറിയുടെ പ്രഖ്യാപനം എന്ന് ജിസിജിആർഎ ചെയർമാൻ വ്യക്തമാക്കി.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…