• December 22, 2024

സിഡ്‌നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്‌ക്കേറ്റിങ്ങിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം.

ലിവർപൂളിൽ നടന്ന ദേശീയ മൽസരത്തിൽ ജൂവനയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോ വെള്ളി മെഡൽ നേടി.

മെൽബൺ മക്കിനൻ സെക്കൻഡറി കോളേജിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് എലൈൻ. രണ്ട് വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാംപ്യനാണ്. ഗ്രേഡ് 2 മുതൽ സോളോ ഫ്രീ ഡാൻസ് സ്‌കേറ്റിങ്ങിൽ പരിശീലനം നടത്തിവരുന്നു.

മെൽബൺ സ്‌കൈറ്റ് ഹൗസ് ക്ലബ് അംഗമാണ് എലൈൻ. പഠനത്തിനൊപ്പം പരിശീലനം തുടരാനും അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൈവരിക്കാനുമാണ് തന്റെ ലക്ഷ്യമെന്ന് എലൈൻ പറയുന്നു.

മെൽബണിലെ മക്കിനണിൽ താമസിക്കുന്ന ഐടി പ്രഫഷനുലകളായ ലിജോ ജോൺ ഏനെക്കാട്ട്, അനുമോൾ എൽസ ജോൺ കൂട്ടിയാനിയിൽ എന്നിവരാണ് മാതാപിതാക്കൾ.

ജോ ആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളാണ്.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *