LIFE

‘മിസിസ് കാനഡ എർത്ത് 2024’ വിജയിയായി മലയാളി

കനേഡിയൻ സൗന്ദര്യ മത്സരത്തിൽ കിരീടം നേടി മലയാളി യുവതി. ‘മിസിസ് കാനഡ എർത്ത് 2024’ മത്സരത്തിലാണ് കണ്ണൂർ സ്വദേശിനി മിലി ഭാസ്കർ വിജയിയായത്. 150 മത്സരാ‍ർത്ഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലി 2025ൽ നടക്കുന്ന ‘മിസിസ് ഗ്ലോബൽ എർത്ത്’ മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കും.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറായ മിലി 2016ലാണ് ഭർത്താവ് മഹേഷ് കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ് കുമാർ.

ടി. സി.ഭാസ്കരൻ നമ്പ്യാർ, ജയ ഭാസ്കരൻ എന്നിവരാണ് മാതാപിതാക്കൾ. കണ്ണൂർ ചിന്മയ വിദ്യാലയ, കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജ്, ബെംഗളൂരു ജെയിൻ ഇൻസ്റ്റിട്യൂട്ട് എന്നിവിടങ്ങളിൽ ആയിരുന്നു യോഗ പരിശീലക കൂടിയായ മിലിയുടെ വിദ്യാഭ്യാസം.

NEWS DESK

Recent Posts

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…

3 months ago

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ…

3 months ago

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…

3 months ago

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…

3 months ago

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…

3 months ago

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…

3 months ago