കനേഡിയൻ സൗന്ദര്യ മത്സരത്തിൽ കിരീടം നേടി മലയാളി യുവതി. ‘മിസിസ് കാനഡ എർത്ത് 2024’ മത്സരത്തിലാണ് കണ്ണൂർ സ്വദേശിനി മിലി ഭാസ്കർ വിജയിയായത്. 150 മത്സരാർത്ഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലി 2025ൽ നടക്കുന്ന ‘മിസിസ് ഗ്ലോബൽ എർത്ത്’ മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കും.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറായ മിലി 2016ലാണ് ഭർത്താവ് മഹേഷ് കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ് കുമാർ.
ടി. സി.ഭാസ്കരൻ നമ്പ്യാർ, ജയ ഭാസ്കരൻ എന്നിവരാണ് മാതാപിതാക്കൾ. കണ്ണൂർ ചിന്മയ വിദ്യാലയ, കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജ്, ബെംഗളൂരു ജെയിൻ ഇൻസ്റ്റിട്യൂട്ട് എന്നിവിടങ്ങളിൽ ആയിരുന്നു യോഗ പരിശീലക കൂടിയായ മിലിയുടെ വിദ്യാഭ്യാസം.