- എൻഎഫ്എംഎസി പ്രസിഡൻ്റായി തെരെഞ്ഞെടുത്തു
ബ്രാംപ്ടൻ: കാനഡയിലെ വിവിധ മേഖലകളിലും തട്ടുകളി മലയാളി സംഘടനകളുടെ കൂട്ടായ്മ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) പ്രസിഡന്റായി കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തു.
വിവിധ സംഘടനകളുടെ പ്രസിഡൻ്റുമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തെരെഞ്ഞെടുപ്പ്. ഇത് രണ്ടാം തവണയാണ് അദ്ദേഹം തെരെഞ്ഞെടുക്കപ്പെടുന്നത്.
കുര്യൻ നിലവിൽ കാനഡയിലെ ബ്രാംപ്ടൺ മലയാളി സമാജത്തിന്റ പ്രസിഡന്റുമാണ്. കാനഡയിലെ ബ്രാംപ്ടൺ സിറ്റി അംബാസിഡറായും അദ്ദേഹം ഇപ്പോൾ പ്രവരത്തിക്കുന്നു.
കാനഡായിലെ സ്വാധീന ശേഷിയുള്ള മലയാളികളിൽ ഒരാളാണ് കുര്യൻ.