ദുബയ്: 6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന വൻ ജല സംഭരണി നിർമിച്ച് ദുബയ്.
ലുസെയ്‌ലി മേഖലയിലാണ് പുതിയ റിസർവോയർ കമ്മീഷൻ ചെയ്തിട്ടുള്ളത്.
6 കോടി ഇംപീരിയൽ ഗാലൻ (എംഐജി) വെള്ളം ഉൾക്കൊള്ളാൻ ഇതിന് കഴിയും. ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യാണ് നിർമിച്ചത്.
ചെലവ് 15.74 കോടി ദിർഹം. ജല സംഭരണത്തിന്റെ അളവ് കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബായിലെ ഉയരുന്ന ജനസംഖ്യക്ക് ആനുപാതികമായി ആവശ്യകതകൾ നിറവേറ്റാൻ ഇതുമൂലം കഴിയുമെന്ന് ഭരണകൂടം കരുതുന്നു.
ഉപ്പുവെള്ളം ശുചീകരിച്ചുള്ള കുടിവെള്ള ലഭ്യത അടുത്ത വർഷം ആകുമ്പോഴേക്കും. 1121.3 മില്യൻ ഗാലൻ (എംഐജി) ആക്കുകയാണ് ലക്ഷ്യം.
ഈ സാങ്കേതിക വിദ്യ ദുബയിൽ വ്യാപകമായിട്ടുണ്ട്. ചെലവും കുറഞ്ഞ് വരുന്നു. ദുബയിലെ പ്രധാന ശുദ്ധജല സ്രോതസ് ഇതാണ്.