യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ ശമ്പള വർദ്ധന നടപ്പാക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ്. നഴ്സുമാർ, അധ്യാപകർ, സായുധസേന – പോലീസ് ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഗുണഭോക്താക്കൾ ആകും. ഇവർക്ക് ശരാശരി 5-6% ശമ്പള വർദ്ധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജൂനിയർ ഡോക്ടർമാർക്ക് രണ്ടു വർഷത്തിനുള്ളിൽ 22 ശതമാനം ശമ്പള വർദ്ധന സാധ്യമാകുന്ന പദ്ധതിയും മുന്നോട്ട് വച്ചിട്ടുണ്ട്.
നഴ്സിംഗ്, അധ്യാന മേഖലകളിൽ ജോലിചെയ്യുന്ന ഒട്ടേറെ മലയാളികൾക്ക് ശമ്പള വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സൂചന. അതേസമയം ശമ്പള വർദ്ധന സർക്കാരിന് 9.4 ബില്യൻ പൗണ്ടിന്റെ അധിക ബാധ്യത സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികളും ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…