തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു.
കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം, ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ ആൻഡ് സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് എന്നീ സ്‌പെഷ്യാലിറ്റികളിലേക്കാണ് അവസരം.
അപേക്ഷകർക്ക് നഴ്‌സിംഗിൽ ബിരുദമോ/പോസ്റ്റ് ബി.എസ്.സിയോ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, ഒരു വർഷത്തെ പ്രവർത്തിപരിചയം, പാസ്‌പോർട്ട്, എന്നിവയുടെ പകർപ്പുകളും സഹിതം അപേക്ഷ rmt3.norka@kerala.gov.in ലേക്ക് ജൂലൈ 19ന് രാവിലെ 10നകം നൽകണം.
അപേക്ഷകർ മുൻപ് എസ്.എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്‌പോർട്ടും ഉള്ളവരാകണം.
അഭിമുഖ സമയത്ത് പാസ്‌പോർട്ട് ഹാജരാക്കണം. ഫോൺ : 04712770536, 539, 577, 540
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…