• December 23, 2024

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ നിന്ന് സർവകലാശാലാ ബിരുദം എന്ന നിബന്ധന എടുത്തുമാറ്റുന്നു. ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി.

ഇതനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം ഉണ്ടെങ്കിൽ സർവകലാശാല ബിരുദം ഇല്ലാത്ത പ്രവാസികൾക്കും കുടുംബ വീസ അനുവദിക്കും. ഭാര്യ, പതിനാല് വയസ്സിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെ ആണ് കുടുംബ വീസയിൽ കൊണ്ടുവരാൻ അനുവദിക്കുക.

സർവകലാശാലാ ബിരുദ നിബന്ധന ഒരു വലിയ വിഭാഗം പ്രവാസികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നതിന് തടസമായിരുന്നു. ഈ മാറ്റം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നവരിൽ ഒരു വിഭാഗം മലയാളികൾ ആയിരിക്കും. കുവൈറ്റിൽ ജനസംഖ്യാ പ്രതിസന്ധി ഇല്ലാത്തത് വ്യവസ്ഥാ ഇളവിന് സഹായകരമായി.

പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ്, പ്രൊഡക്ടിവിറ്റി ഇൻഡക്സ് വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *