• December 23, 2024

ബർലിൻ: യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നീ സ്വപ്ന ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയങ്കരമായി യൂറോപ്പും.

ജർമനിയാണ് ഈ പ്രവണതയെ മുന്നിൽ നിന്ന് നയിക്കുന്നത്. വലിയ മനുഷ്യ വിഭവശേഷി ദൗർലഭ്യം അനുഭവപ്പെടുന്ന ജർമനിയിലെ ചില സർവകലാശാലകൾ കോഴ്സ് ഫീസ് പോലും ഒഴിവാക്കിയാണ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നത്.

യൂറോപ്യൻ യൂണിയൻ നൽകുന്ന ഇറാസ്മസ് സ്കോളർഷിപ്പ് ഇന്ത്യൻ വിദ്യാർത്ഥികൾ ധാരാളമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ വർഷം 246 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. 2004 മുതലെടുത്താൽ 2000 വിദ്യാർത്ഥികൾക്ക് അത് പ്രയോജനപ്പെടുത്താനായി.

ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ കൃത്യമായ ലക്ഷ്യം കുറിച്ച് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ തുടങ്ങി. 2030- ഓടെ 30000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസ് ലക്ഷ്യം വയ്ക്കുന്നു. ഫ്രാൻസിൽ പഠിക്കാൻ താല്പര്യമുള്ളവർക്ക് അതിന് മുന്നോടിയായി ഇന്ത്യയിൽ ഫ്രഞ്ച് ഭാഷാ പഠനത്തിന് ഇന്ത്യൻ ഗവൺമെന്റുമായി ചേർന്ന് ഫ്രഞ്ച് ഗവൺമെൻറ് ഒരു എജുക്കേഷൻ അലൈൻസ് രൂപീകരിച്ചിട്ടുണ്ട്. നിരവധി സ്ട്രാറ്റജിക് പ്രോഗ്രാമുകൾ ഫ്രാൻസ് ആവിഷ്ക്കരിക്കുന്നു.

നേരത്തെ വിദ്യാഭ്യാസ മേഖല തുറന്ന് വയ്ക്കാതിരുന്ന പല രാജ്യങ്ങളും ആ രംഗത്തേക്ക് സജീവമായി ഇറങ്ങിക്കഴിഞ്ഞു. ഇറ്റലിയും വലിയ തോതിൽ വിദ്യാഭ്യാസം മാർക്കറ്റ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഈ സാധ്യത നേരത്തെ തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്.

അവർ വിപണനം ശക്തമാക്കി. വേണ്ടത്ര തൊഴിൽ നൽകാൻ കഴിയുമെന്നാണ് ഈ രാജ്യങ്ങളുടെ അവകാശവാദം.

പഴയ സോവിയ രാജ്യങ്ങളും വിദ്യാഭ്യാസവും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഫീസിൽ പഠിക്കാമെന്നുള്ളതാണ് അവർ മുന്നോട്ടു വയ്ക്കുന്ന ഓഫർ.

യൂറോപ്പിലെ ചില രാജ്യങ്ങളിൽ നിന്നുള്ള ബിരുദങ്ങൾക്ക് എല്ലാ രാജ്യങ്ങളും മൂല്യം കൽപിക്കുന്നില്ല. അവ നേടിയാൽ തന്നെയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ തത്തുല്യ പരീക്ഷ എഴുതണം.

യൂറോപ്പ് പഠനത്തിനായി തെരെഞ്ഞെടുക്കുമ്പോൾ വ്യക്തമായ അറിവും അവബോധവും തെരെഞ്ഞെടുപ്പിൽ ഉണ്ടാകണമെന്ന് ഈ രംഗത്തെ വിദഗ്ധർ നിർദേശിക്കുന്നു. എങ്കിലും അടുത്ത ദശാബ്ദത്തിലെ പ്രധാന എജുക്കേഷൻ ഡെസ്റ്റിനേഷനുകളിൽ ചിലത് യൂറോപ്പിൽ നിന്ന് ആകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *