51 മാസത്തെ ദീർഘകാല ലീസ് മാത്രമേ വരുന്ന അക്കാദമിക് വർഷം മുതൽ ഓഫർ ചെയ്യുകയുള്ളൂ എന്ന സ്റ്റുഡൻൻ്റ് അക്കോമഡേഷൻ പ്രൊവൈഡർമാരുടെ തീരുമാനത്തിന് തിരിച്ചടി.
ഈ സംവിധാനം. അയർലൻ്റ് പാർലമെൻ്റ് നിയമ നിർമാണത്തിലൂടെ നിരോധിച്ചു. വേനലവധിക്കാലത്ത് താമസിച്ചില്ലെങ്കിലും പണം നൽകേണ്ട സാഹചര്യം ഇത് സൃഷ്ടിച്ചിരുന്നു. വിദ്യാർത്ഥികളുടെ വാർഷിക ബജറ്റ് പ്ലാനിനെ ഇത് സാരമായി ബാധിക്കും. അതുകൊണ്ടാണ് നിയമ നിർമാണത്തിലൂടെ തന്നെ ഈ നീക്കം മറികടക്കാൻ സർക്കാർ തീരുമാനിച്ചത്.
വിദേശവിദ്യാർത്ഥികളെ രാജ്യം ധാരാളമായി സ്വാഗതം ചെയ്യുന്ന ഘട്ടത്തിൽ ഇത്തരം വ്യവസ്ഥകളൊക്കെ അതിന് തടസമാകുമെന്ന് സർക്കാർ കരുതുന്നു.
കോഴ്സ് ഫീ കഴിഞ്ഞാൽ വിദേശ പഠനത്തിൽ ഏറ്റവും ചെലവേറിയ ഘടകമാണ് താമസം. ഈ രംഗത്ത് ഒട്ടേറെ സേവന ദാതാക്കളുണ്ട്. ആഗോളതലത്തിൽ തന്നെ വിദ്യാർത്ഥികളുടെ താമസം വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് ചില ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഈ രംഗത്ത് വന്നത്.
എന്നാൽ ചെലവ് നിയന്ത്രിക്കുന്നതിനെക്കാൾ സാധ്യമായ സ്ട്രാറ്റജികളിലൂടെ ലാഭം വർധിപ്പിക്കുക എന്നതായി ഈ കമ്പനികളുടെ രീതി.
പുതിയ നിയമനിർമാണം അനുസരിച്ച് വിദ്യാർത്ഥികൾ ഒരു മാസത്തെ വാടകയും അത്ര തന്നെ തുക ഡെപോസിറ്റും ചേർത്ത് അഡ്വാൻസ് നൽകിയാൽ മതിയാകും.
അതേ സമയം അയർലൻഡിലെ പല നഗരങ്ങളിലും വിദ്യാർത്ഥികളുടെ താമസസൗകര്യക്കുറവ് ഒരു വെല്ലുവിളിയായി തുടരുകയാണ്.