• April 4, 2025

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഐഐടി അബുദാബി ക്യാംപസ് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എനർജി എൻജിനീയറിങ് എന്നിവയിലെ ബിടെക് കോഴ്സിന് 52 വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്.

ജെഇഇ അഡ്വാൻസ്ഡ്, കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) തുടങ്ങിയ പൊതുപ്രവേശന പരീക്ഷകളിലൂടെയാണ് ആദ്യ ബാച്ചിന്റെ തിരഞ്ഞെടുപ്പു നടത്തിയത്. ഇന്ത്യക്കും യുഎഇക്കും പുറമേ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ആദ്യ ബാച്ചിലെ ബിരുദ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *