Categories: EDUCATION

യുകെയില്‍ താമസിക്കുന്നവർക്ക് സൗജന്യ നഴ്സിംഗ് പഠനത്തിന് അവസരം

ലണ്ടൻ: രാജ്യത്ത് താമസിക്കുന്നവർക്ക് വെല്‍ഷ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ സൗജന്യമായി നഴ്സിങ് പഠിക്കാം.

യുകെ മലയാളികള്‍ക്ക് ഇതൊരു മികച്ച അവസരമായി പ്രയോജനപ്പെടുത്താം. എത്ര പേർക്ക് വരെ അവസരം ലഭിക്കും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളു.

ജോലി ലഭ്യതക്കുറവ് എന്ന വലിയ പ്രതിസന്ധിക്കിടയിൽ സുരക്ഷിതവും മാന്യവുമായ ശമ്പളം നല്‍കുന്ന നഴ്സിംഗിലേക്ക് എത്താനുള്ള സുവര്‍ണാവസരം ആയി ഇത് മാറാം. അതേ സമയം കോഴ്സിൽ ചേരാൻ പൗരത്വം പ്രശ്നമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു.

എന്നാൽ നാട്ടിലേക്ക് മടങ്ങണം എന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്കുള്ള അവസാന അവസരം ആയി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാര്‍ നഴ്സിംഗ് ഷോര്‍ട്ടേജ് പരിഹരിക്കാന്‍ സൗജന്യ പഠനം ഓഫർ ചെയ്തിരുന്നു. സ്‌റ്റൈപെന്‍ഡും നല്‍കി. നൂറു കണക്കിന് മലയാളികൾ അതൊരവസരമാക്കി മാറ്റി.

യുകെ നേഴ്സിങ് പ്രൊഫഷന് നല്‍കുന്ന മാന്യതയും അംഗീകാരവും ഉയര്‍ന്ന വേതനവും ഒക്കെ കണ്ടാണ് അന്ന് കോഴ്സിലേക്ക് അവർ എടുത്തു ചാടിയത്. അവർക്ക് മികച്ച രീതിയിൽ സെറ്റിൽ ചെയ്യാൻ കഴിഞ്ഞു. സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ രൂപപ്പെട്ട് വന്നിരിക്കുന്നത്.

admin

Recent Posts

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…

3 months ago

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ…

3 months ago

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…

3 months ago

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…

3 months ago

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…

3 months ago

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…

3 months ago