ലണ്ടൻ: രാജ്യത്ത് താമസിക്കുന്നവർക്ക് വെല്‍ഷ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ സൗജന്യമായി നഴ്സിങ് പഠിക്കാം.
യുകെ മലയാളികള്‍ക്ക് ഇതൊരു മികച്ച അവസരമായി പ്രയോജനപ്പെടുത്താം. എത്ര പേർക്ക് വരെ അവസരം ലഭിക്കും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളു.
ജോലി ലഭ്യതക്കുറവ് എന്ന വലിയ പ്രതിസന്ധിക്കിടയിൽ സുരക്ഷിതവും മാന്യവുമായ ശമ്പളം നല്‍കുന്ന നഴ്സിംഗിലേക്ക് എത്താനുള്ള സുവര്‍ണാവസരം ആയി ഇത് മാറാം. അതേ സമയം കോഴ്സിൽ ചേരാൻ പൗരത്വം പ്രശ്നമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
എന്നാൽ നാട്ടിലേക്ക് മടങ്ങണം എന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്കുള്ള അവസാന അവസരം ആയി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാര്‍ നഴ്സിംഗ് ഷോര്‍ട്ടേജ് പരിഹരിക്കാന്‍ സൗജന്യ പഠനം ഓഫർ ചെയ്തിരുന്നു. സ്‌റ്റൈപെന്‍ഡും നല്‍കി. നൂറു കണക്കിന് മലയാളികൾ അതൊരവസരമാക്കി മാറ്റി.
യുകെ നേഴ്സിങ് പ്രൊഫഷന് നല്‍കുന്ന മാന്യതയും അംഗീകാരവും ഉയര്‍ന്ന വേതനവും ഒക്കെ കണ്ടാണ് അന്ന് കോഴ്സിലേക്ക് അവർ എടുത്തു ചാടിയത്. അവർക്ക് മികച്ച രീതിയിൽ സെറ്റിൽ ചെയ്യാൻ കഴിഞ്ഞു. സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ രൂപപ്പെട്ട് വന്നിരിക്കുന്നത്.