• December 22, 2024

രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വീണ്ടും വിസ നിയന്ത്രണവുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് ദീർഘകാല താമസത്തിന് അനുമതി നൽകുന്ന വിസകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തും. ജനസംഖ്യ വർദ്ധനവിനെ തുടർന്ന് കുടിയേറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള പഠന വീസ രാജ്യത്ത് ദീർഘകാല താമസത്തിനുള്ള വാഗ്ദാനമല്ലെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. വിദേശ വിദ്യാർത്ഥികൾ പഠനശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം 437,000 അന്താരാഷ്ട്ര വിദ്യാർത്ഥി വീസകൾ നൽകിയിരുന്ന സ്ഥാനത്ത് ഈ വർഷം 300,000 വീസകൾ മാത്രം നൽകാനാണ് കനേഡിയൻ സർക്കാരിൻെറ പദ്ധതി. രാജ്യത്ത് തുടരാൻ അനുവദിക്കാനും തിരിച്ചയക്കാനും ഉള്ള വിദ്യാർത്ഥികളുടെ എണ്ണം അധികൃതർ പരിശോധിച്ചു വരികയുമാണ്. വിദ്യാർത്ഥി വിസ നിയന്ത്രണത്തിലൂടെ രാജ്യത്ത് സ്ഥിരതാമസക്കാരുടെയും പൗരത്വവും നേടുന്നവരുടെയും എണ്ണം നിയന്ത്രിക്കുകയാണ് സർക്കാരിൻെറ ലക്ഷ്യം. കുടിയേറ്റക്കാരുടെ എണ്ണം 7%ത്തിൽ നിന്ന് 5% ആക്കി കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇത്തരം കർശന നടപടികളെ തുടർന്ന് കനേഡിയൻ വീസ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *