COLUMNS

ജപ്പാനിലേക്ക് സഞ്ചാരി പ്രവാഹം

ടോക്കിയോ: ജപ്പാനിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് എന്ന് റിപ്പോർട്ടുകൾ. ഇതിന് എന്താണ് കാരണം എന്ന് അന്വേഷിക്കുകയാണ്. സമാനമായ സഞ്ചാരി പ്രവാഹം ഇതുവരെ ജപ്പാന്‍കാര്‍ കണ്ടിട്ടില്ല.യെന്നിന്റെ ചരിത്രപരമായ തകര്‍ച്ചയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡോളറുമായി വരുന്നവർക്ക് ചെലവ് നന്നെ കുറയും.
ആഗോള ടൂറിസത്തിലെ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കുതിച്ചുചാട്ടവും ജപ്പാന് സഹായമായി.
ജപ്പാന്‍ നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ 14.5 ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് എത്തി. അത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 70% കൂടുതലാണ്. 2019 ലെ വാർഷിക റെക്കോര്‍ഡ് ആയ 31 ദശലക്ഷം സന്ദര്‍ശകര്‍ എന്ന കണക്കിനെ മറികടക്കാൻ ഒരുങ്ങുകയാണ്.
ചൈനീസ് യുഎസ് സന്ദർശകർ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സന്ദർശിച്ച രാജ്യം ജപ്പാൻ തന്നെ. ജപ്പാന്റെ പരമ്പരാഗത സാംസ്കാരിക മികവ് സഞ്ചാരികളുടെ ആകർഷണ ഘടകങ്ങളിൽ ഒന്നാണ്. അത് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായി നന്നായി സമന്വയിച്ചിരിക്കുന്നത് കാണാം. അനുപമമായ പ്രകൃതി സൗന്ദര്യത്തിനും ജപ്പാൻ പ്രശസ്തമാണ്. അടിസ്ഥാന സൗകര്യങ്ങൾ ആകട്ടെ ലോകോത്തര നിലവാരത്തിലുള്ളതുമാണ്. 2030 ഓടെ 60 ദശലക്ഷം വിദേശ സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാൻ.

NEWS DESK

Recent Posts

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…

3 months ago

വിനോദ യാത്രക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത് പ്രതിമാസം 12500 കോടി രൂപ; മുൻഗണന വിദേശ യാത്രകൾക്ക്

വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ  പ്രതിമാസം 12500 കോടി രൂപ…

3 months ago

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…

3 months ago

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ച് തുടങ്ങി

ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…

3 months ago

കൊട്ടക് മഹീന്ദ്ര ബാങ്ക് യുഎഇ യാത്രക്കാർക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…

3 months ago

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…

3 months ago