ടോക്കിയോ: ജപ്പാനിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് എന്ന് റിപ്പോർട്ടുകൾ. ഇതിന് എന്താണ് കാരണം എന്ന് അന്വേഷിക്കുകയാണ്. സമാനമായ സഞ്ചാരി പ്രവാഹം ഇതുവരെ ജപ്പാന്‍കാര്‍ കണ്ടിട്ടില്ല.യെന്നിന്റെ ചരിത്രപരമായ തകര്‍ച്ചയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡോളറുമായി വരുന്നവർക്ക് ചെലവ് നന്നെ കുറയും.
ആഗോള ടൂറിസത്തിലെ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കുതിച്ചുചാട്ടവും ജപ്പാന് സഹായമായി.
ജപ്പാന്‍ നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ 14.5 ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് എത്തി. അത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 70% കൂടുതലാണ്. 2019 ലെ വാർഷിക റെക്കോര്‍ഡ് ആയ 31 ദശലക്ഷം സന്ദര്‍ശകര്‍ എന്ന കണക്കിനെ മറികടക്കാൻ ഒരുങ്ങുകയാണ്.
ചൈനീസ് യുഎസ് സന്ദർശകർ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സന്ദർശിച്ച രാജ്യം ജപ്പാൻ തന്നെ. ജപ്പാന്റെ പരമ്പരാഗത സാംസ്കാരിക മികവ് സഞ്ചാരികളുടെ ആകർഷണ ഘടകങ്ങളിൽ ഒന്നാണ്. അത് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായി നന്നായി സമന്വയിച്ചിരിക്കുന്നത് കാണാം. അനുപമമായ പ്രകൃതി സൗന്ദര്യത്തിനും ജപ്പാൻ പ്രശസ്തമാണ്. അടിസ്ഥാന സൗകര്യങ്ങൾ ആകട്ടെ ലോകോത്തര നിലവാരത്തിലുള്ളതുമാണ്. 2030 ഓടെ 60 ദശലക്ഷം വിദേശ സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാൻ.