• December 23, 2024

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്‌ട്രേലിയ

രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

‘മഹീന്ദ്ര സൂപ്പർ ലീഗ് കേരള’ സംപ്രേക്ഷണം മിഡിലീസ്റ്റിലും; കിക്ക് ഓഫ് സെപ്തംബർ 7 ന്

മഹീന്ദ്ര ടൈറ്റിൽ സ്പോൺസർ 6 ടീമുകൾ, 4 വേദികൾ, സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ് -1 ൽ കൊച്ചി: കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കളിയാരവങ്ങൾക്ക് ആവേശം തീർക്കാൻ ഒരുക്കങ്ങൾ …

ആഗോളതലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി ശക്തികാന്ത ദാസ്

തുടർച്ചയായ രണ്ടാം വർഷവും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോള തലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്’ മാഗസിൻ.

ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സിംഗ് റിക്രൂട്ട്മെന്റ്

യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലേക്ക് മലയാളി നഴ്സുമാർക്ക് വൻതോതിൽ തൊഴിലവസരങ്ങൾ ലഭ്യമായേക്കും. കേരളത്തിൽ നിന്ന് ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് വഴി നഴ്സിംഗ് റിക്രൂട്ട്മെൻറ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ പ്രതിനിധി സംഘം ഇത് സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് …

11 ജോലികളിൽ 6 മാസത്തേക്ക് വിസ വിലക്കുമായി ഒമാൻ

മസ്കറ്റ്: രാജ്യത്തെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 തൊഴിലുകളിൽ 6 മാസത്തേക്ക് വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ. കൂടുതൽ വകുപ്പുകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുക വഴി രാജ്യത്തെ പ്രവാസികളുടെ എണ്ണം നേർ പകുതിയാക്കുകയാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ഗൾഫ് …

യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ്‌ ഫെലോഷിപ്പ് നേടി അനുജ സുധീർ

യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ്‌ ഫെലോഷിപ്പിന് അർഹയായി തിരുവനന്തപുരം പൂജപ്പുര സ്വദേശി അനുജ സുധീർ.

മൂന്നര വർഷത്തിനിടെ വിദേശ തൊഴിൽ തട്ടിപ്പിന് ഇരയായത് 339 മലയാളികൾ

2021 തുടക്കം മുതൽ ഈ വർഷം പകുതി വരെയുള്ള മൂന്നര വർഷത്തിനിടെ 339 മലയാളികൾ വിദേശ തൊഴിൽ റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

യുകെയിൽ മിനിമം വേജസ് വർധിപ്പിച്ചേക്കും

ലണ്ടൻ: പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് സംബന്ധിച്ച അഭ്യൂഹങ്ങൾ യുകെയിൽ പരന്ന് തുടങ്ങി. പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് …

സിംഗപ്പൂർ എയർലൈൻസിനായി ഡിജിറ്റല്‍ ഷിപ്മന്‍റ് സൊല്യൂഷന്‍ വികസിപ്പിച് ഐബിഎസ്

ഷിപ്പ്മെന്റ് രേഖകളുടെ ഡിജിറ്റലൈസേഷൻ ആണ് സാധ്യമായത് തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനായി ചരക്ക് നീക്ക രേഖകള്‍ സൂക്ഷിക്കുന്നതിന് നൂതനസംവിധാനം വികസിപ്പിച്ചു കേരളത്തിൽ നിന്നുള്ള മുൻനിര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐബിഎസ്. ചരക്ക് ക്രയവിക്രയം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതു വഴി അയാട്ടയുടെ വണ്‍ റെക്കോര്‍ഡ് മാനദണ്ഡം …

ഒളിമ്പിക്സിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല മലയാളി കമ്പനിക്ക്

2024 പാരിസ് ഒളിമ്പിക്സിന്റെ കേറ്ററിംഗ് സർവീസ് നിർവഹിക്കുന്നത് മലയാളിയുടെ കമ്പനി. കണ്ണൂർ സ്വദേശി ബെന്നി തോമസ് സിഇഒ ആയ സ്പാഗോ ഇന്റർനാഷണൽ കമ്പനിയാണ് ഒളിമ്പിക്സിനോടനുബന്ധിച്ച് പ്രതിദിനം 26,000 ത്തിലധികം പേർക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പുന്നത്. രാജ്യാന്തര കായികമേളകളിലെ സ്ഥിര സാന്നിധ്യമാണ് ബെന്നിയും …