• December 23, 2024
  • ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്മെൻ്റ് ഡ്രൈവ്

 

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം, ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ ആൻഡ് സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് എന്നീ സ്‌പെഷ്യാലിറ്റികളിലേക്കാണ് അവസരം.

അപേക്ഷകർക്ക് നഴ്‌സിംഗിൽ ബിരുദമോ/പോസ്റ്റ് ബി.എസ്.സിയോ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, ഒരു വർഷത്തെ പ്രവർത്തിപരിചയം, പാസ്‌പോർട്ട്, എന്നിവയുടെ പകർപ്പുകളും സഹിതം അപേക്ഷ rmt3.norka@kerala.gov.in ലേക്ക് ജൂലൈ 19ന് രാവിലെ 10നകം നൽകണം.

അപേക്ഷകർ മുൻപ് എസ്.എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്‌പോർട്ടും ഉള്ളവരാകണം.

അഭിമുഖ സമയത്ത് പാസ്‌പോർട്ട് ഹാജരാക്കണം. ഫോൺ : 04712770536, 539, 577, 540

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *