• December 23, 2024
  • മുന്നിൽ ദില്ലി, പഞ്ചാബ്, ഗുജാത്ത് സ്വദേശികൾ

ദില്ലി: വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിക്കുന്ന പ്രവണത വർധിക്കുന്നു. ദില്ലി, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നതിൽ അധികവും. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായ 30നും 45നും പ്രായത്തിനിടയിലുള്ള ഇന്ത്യാക്കാരാണ് അവരുടെ പാസ്പോർട്ടുകൾ ഉപേക്ഷിക്കുന്നതിൽ മുന്നിൽ.

2014 മുതൽ 2022 വരെയുള്ള കാലയളവിൽ 22,300 ഗുജറാത്ത് സ്വദേശികളാണ് പൗരത്വം ഉപക്ഷേച്ചിരിക്കുന്നത്. ഡൽഹിയിൽ 60,414 ഉം പഞ്ചാബിൽ 28,117 ഉം പേർ അവരുടെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചു.

നിരവധി യുവാക്കൾ വിദേശത്ത് പഠനം പൂർത്തിയാക്കുകയും തുടർന്ന് അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ് ഈ പ്രവണതയ്ക്ക് പിന്നിൽ.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും ജീവിത നിലവാരത്തിനും വേണ്ടി വിദേശത്തേക്ക് മാറാനുള്ള പ്രവണത ബിസിനസുകാർക്കിടയിലും വർധിച്ചുവരുന്നുണ്ട്.

ഈ പതിറ്റാണ്ടിൻ്റെ അവസാനത്തോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

പൗരത്വം ഉപേക്ഷിക്കുന്നവർ 3 വർഷത്തിനകം പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നാണ് വ്യവസ്ഥ.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *