• December 22, 2024
പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി.

ഓസ്‌ട്രേലിയയിൽ ഇതാദ്യമായി സംസ്ഥാന മന്ത്രി പദവിയിലെത്തി ഒരു മലയാളി. പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് ആണ് ചരിത്ര നേട്ടത്തിന് ഉടമയായത്. നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിൻസൺ ആന്റോ ചാൾസ് ഇടം നേടിയത്. കായികം, കല, സംസ്കാരം,  യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസൺ വഹിക്കുക.
സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ മത്സരിച്ച് വിജയിച്ചത്. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാന പാർലമെന്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഇതിനു മുൻപും മലയാളികൾ മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ച ആദ്യ മലയാളി ജിൻസൺ തന്നെയാണ്. 2011-ൽ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോർത്തേൺ ടെറിറ്ററി സർക്കാരിന്‍റെ ടോപ്പ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ നിന്നുള്ള ലോക്സഭാ എംപിയായ ആന്റോ ആന്റണിയുടെ സഹോദര പുത്രനാണ് ജിൻസൺ ആന്റോ ചാൾസ്.

Leave a Reply

Your email address will not be published. Required fields are marked *