• December 23, 2024

കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്ങ്, ഡൈനിങ്ങ്, ടൂറിസം തുടങ്ങിയ അതുവ്യമായ അനുഭവങ്ങളില്‍ 100ലധികം ഓഫറുകള്‍ ലഭിക്കും

ആദ്യമായി യാത്രചെയ്യുന്നവരുള്‍പ്പടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 2000 രൂപവരെ ലാഭം കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു

കൊച്ചി : ഇന്ത്യയില്‍ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ)യിലേക്ക് യാത്രചെയ്യുന്നവരുടെ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്കായി ഒരു സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (കെ.എം.ബി.എല്‍/കൊട്ടക്). കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന കാര്‍ഡ് സുരക്ഷിതവും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്. 20000* രൂപ വരെ ഓഫറുകള്‍ വഴി ലാഭമുണ്ടാക്കാനുള്ള സൗകര്യവും യാത്രികരായ ഇന്ത്യക്കാര്‍ക്ക് കാര്‍ഡ് ഒരുക്കുന്നു.

യു.എ.ഇയിലെ പേയ്‌മെന്റുകള്‍ക്കായി കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 100ലധികം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അഡ്വെഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്ങ്, ഡൈനിങ്ങ്, തുടങ്ങിയ അതുല്യമായ അനുഭവങ്ങള്‍ക്ക് ഉടനടി ഡിസ്‌കൗണ്ട് ലഭിക്കും. കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് പരിരക്ഷ, 24*7 റീഡോഡ് സര്‍വീസ്, തല്‍ക്ഷണ റീഫണ്ട്, തടസമില്ലാതെ കാര്‍ഡ് മാറ്റിവാങ്ങല്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിന് പുറമേ ലഭ്യമാകും.

മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ വെച്ച്  കൊട്ടക് മഹീന്ദ്ര ബാങ്ക് ഹെഡ് അഫ്‌ളുവന്റ്, എന്‍.ആര്‍.ഐ, ബിസിനസ് ബാങ്കിങ് ആന്‍ഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രോഹിത് ഭാസിന്‍, മെര്‍ക്കുറി പേയ്‌മെന്റ് സര്‍വീസസ് സി.ഇ.ഒ മുസാഫര്‍ ഹമീദ്, എന്‍.പി.സി.ഐയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് അവതരിപ്പിച്ചു.

പ്രധാന നേട്ടങ്ങള്‍:

  • യാത്രയ്ക്കിടെ പണത്തിന് പകരമായി സുരക്ഷിതവും സൗകര്യപ്രദവുമായി പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് വഴി പേയ്‌മെന്റുകള്‍ നടത്താം
  • യു.എ.ഇയില്‍ കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 100ലധികം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അഡ്വെഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്ങ്, ഡൈനിങ്ങ്, തുടങ്ങിയ അതുല്യമായ അനുഭവങ്ങള്‍ക്ക് ഉടനടി ഡിസ്‌കൗണ്ട് ലഭിക്കും.
  • വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാനുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ കിഴിവ്.
  • റസ്‌റ്റോറന്റുകളിലുടനീളം 20 ശതമാനം വരെ കിഴിവ്.
  • യു.എ.ഇ.യിലെ എല്ലാ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡുകള്‍ സ്വീകരിക്കും.

വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023ല്‍ ഒറ്റരാത്രിയില്‍ 2.46 ദശലക്ഷം യാത്രക്കാര്‍  ദുബായി സന്ദര്‍ശിച്ചുവെന്ന കണക്ക് ഒരു രാജ്യത്തേക്കുള്ള ഏറ്റവും ഉയര്‍ന്ന യാത്രികരുടെ എണ്ണമായി മാറിയെന്നത് അതിശയിക്കാനില്ല. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ നിന്നും നേരിട്ടുള്ള ഫ്‌ളൈറ്റുകളും ആദ്യ വിദേശയാത്ര ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര യാത്രയ്ക്കുള്ള വര്‍ധിച്ചുവരുന്ന ആഗ്രഹവും ഓരോവര്‍ഷവും കൂടുതല്‍ ഇന്ത്യക്കാരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നു. കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *