യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പിന് അർഹയായി തിരുവനന്തപുരം പൂജപ്പുര സ്വദേശി അനുജ സുധീർ.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പഠന സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസ്എബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസേർച്ച് & എജ്യുക്കേഷൻ -ൽ അധ്യാപികയാണ് അനുജ. ഡിസ്റ്റിംഗ്വിഷ്ഡ് അവാർഡ്‌സ് ഇൻ ടീച്ചിങ് പ്രോഗ്രാം വിഭാഗത്തിലാണ് ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടത്. പെൻസിൽവേനിയയിലെ ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിലാകും അനുജ ഗവേഷണം നടത്തുക.
എസ് എസ് സുധീറും ജയമംഗളവുമാണ് മാതാപിതാക്കൾ. ഭർത്താവ്, എസ്. സിജു.