• December 23, 2024

ൾഫിലെ മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന.

ഓഗസ്റ്റ് 15ന് ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള നോൺസ്റ്റോപ്പ്‌ സർവീസുകൾക്ക് നിരക്കുകൾ 1500 ദിർഹത്തിലും അധികമാണ്. ഏകദേശം 34000 രൂപയോളം വരുമിത്. ഒന്നോ അതിലധികമോ സ്റ്റോപ്പുകളുള്ള വിമാന സർവീസുകൾക്കും നിരക്കുകൾ 1000 ദിർഹത്തിന് മുകളിലായി. ഇത്തരം സർവീസുകൾ 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുക.

യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചക്കകം തുറക്കും. എയർ ഇന്ത്യ, സ്‌പൈസ്ജെറ്റ്, ഇൻഡിഗോ തുടങ്ങിയവയാണ് കേരളത്തിൽ നിന്ന് യുഎഇയിലേക്കു സർവീസുള്ള പ്രധാന ഇന്ത്യൻ കമ്പനികൾ. എമിരേറ്റ്സിനും നിരവധി സർവീസുകൾ ഉണ്ട്.

അവധിക്കാലത്തെ ഇത്തരമൊരു യാത്രക്ക് നാല് അംഗങ്ങളുള്ള ഒരു മലയാളി കുടുംബത്തിന് ചുരുങ്ങിയത് ഒന്നേകാൽ ലക്ഷം രൂപയ്ക്കും ഒന്നര ലക്ഷം രൂപയ്ക്കുമിടയിൽ ചെലവാക്കേണ്ട സാഹചര്യം ആണുള്ളത്.

Author

it.admin@penoft.com

Leave a Reply

Your email address will not be published. Required fields are marked *