• December 22, 2024

തുടർന്നും എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് ജോലി ചെയ്യാം

ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള കുടിയേറ്റക്കാരായ പ്രൊഫഷണലുകൾക്ക് അനുകൂലമായ നിർണായക വിധിയുമായി യുഎസ് കോടതി. എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് വർക്ക് പെർമിറ്റ് നൽകുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയാണ് കൊളംബിയ സംസ്ഥാനത്തെ കോടതി തള്ളിയത്. വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് തുടർന്നും രാജ്യത്ത് ജോലിചെയ്യാൻ കഴിയുമെന്നാണ് കോടതി പ്രഖ്യാപിച്ചത്. യുഎസിലേക്ക് കുടിയേറുന്ന ഇന്ത്യൻ പ്രൊഫഷനലുകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ വിധിയാണിത്.

2015 ഒബാമ സർക്കാരിന്റെ കാലത്താണ് രാജ്യത്തെത്തുന്ന എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്കും വർക്ക് പെർമിറ്റ് നൽകാനുള്ള തീരുമാനം ഉണ്ടായത്. രാജ്യത്തേക്ക് വൻതോതിലുള്ള കുടിയേറ്റം എതിർക്കുന്ന ഒരു വിഭാഗം ജനങ്ങളുടെയും ജനപ്രതിനിധികളുടെയും എതിർപ്പ് നേരിട്ടുകൊണ്ടാണ് അന്ന് ബിൽ പാസാക്കിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കൊളംബിയ സർക്കീറ്റ് കോർട്ട് ഓഫ് അപ്പീൽസ് തള്ളിയത്.

നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കുടിയേറ്റക്കാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം വോട്ടർമാരുടെ പിന്തുണ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമാകാൻ വിധി സഹായകരമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *