• December 23, 2024

ടൊറന്റോ: കാനഡയിലെ 200 ഓളം ഇംഗിഷ്, ഫ്രഞ്ച് പഠന പരിപാടികളുടെ കൂട്ടായ്മയായ ലാംഗ്വേജ് കാനഡ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ നിരീക്ഷണം ഉള്ളത്. കാനഡയിലെ മറ്റ് പഠന മേഖലകൾ കോവിഡ് പ്രതിസന്ധിയിൽ നിന്നും വളരെ വേഗം കരകയറി. എന്നാൽ ഭാഷാ പഠന പ്രോഗ്രാമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ എൻറോൾമെൻറ് കോവിഡ് കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനത്തിലെ എത്തിയിട്ടുള്ളൂ.
“സർക്കാർ പ്രക്രിയകൾ കാരണം ഞങ്ങളുടെ മേഖല ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പൂർണ്ണമായും കരകയറിയിട്ടില്ല,” ലാംഗ്വേജസ് കാനഡ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോൺസാലോ പെരാൾട്ട പറയുന്നു.
ഭാഷാ വിദ്യാഭ്യാസത്തിന്റെയും കാനഡയിലെ ഔദ്യോഗിക ഭാഷാ പരിപാടികളുടെയും മൂല്യം മിക്ക രാഷ്ട്രീയക്കാരും പൊതുസേവകരും ഗ്രഹിക്കുന്നില്ല, ഇത് ഒരു അസോസിയേഷൻ എന്ന നിലയിൽ, തങ്ങളുടെ ശ്രമങ്ങൾ തുടരേണ്ട ആവശ്യകത കാണിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ൽ 42 വിപണികൾ ഭാഷാ പഠന രംഗത്ത് വാർഷിക വളർച്ച രേഖപ്പെടുത്തി.
ജപ്പാൻ, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങൾ യഥാക്രമം 82%, 91%, 55% എന്നിങ്ങനെയായിരുന്ന 2019 ലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നിന്ന് കരകയറി ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
ഫ്രഞ്ച് ഭാഷാ പ്രോഗ്രാമുകൾ തെരഞ്ഞെടുക്കുന്ന ആഭ്യന്തര വിദ്യാർത്ഥികളുടെ എന്നതിൽ 127% വളർച്ചാ നിരക്ക് കാനഡ കൈവരിച്ചു. രാജ്യത്ത് ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾക്കിടയിലുള്ള സമത്വം കൈവരിക്കാനുള്ള ശ്രമങ്ങളുടെ വിജയം ആയി റിപ്പോർട്ട് ഈ നിരക്ക് വര്ധനയെ ഉയർത്തിക്കാട്ടുന്നു.
ആഭ്യന്തര വിദ്യാർത്ഥികളുടെ ഈ വർദ്ധനവ് കനേഡിയൻമാരും പ്രവാസികളും അവരുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയെയും അത് തുറക്കുന്ന അവസരങ്ങളെയും വിലമതിക്കുന്നുവെന്ന സൂചന നൽകുന്നു. കനേഡിയൻ സർക്കാർ നയങ്ങളിലും പ്രക്രിയകളിലും നിരാശ ഉണ്ടാകാമെങ്കിലും കാനഡയിൽ ഇംഗ്ലീഷ്, ഫ്രഞ്ച് കോഴ്സുകളുടെ ആവശ്യം ശക്തമായി തുടരുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *