• December 23, 2024

ചെന്നൈ: തുളസീധരപുരത്തിന് കമല ഹാരിസുമായി ദീർഘകാല ബന്ധമുണ്ട്. ഈ ഗ്രാമത്തിൽ നിന്നുള്ള ആളാണ് ഹാരിസിന്റെ മുത്തശ്ശൻ പി വി ഗോപാലൻ.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി ഹാരിസിനെ അംഗീകരിച്ചതുമുതൽ തിരുവാരൂർ ജില്ലയിലെ ഈ ഗ്രാമം ആവേശത്തിലാണ്. “നമ്മുടെ നാടിന്റെ മകൾ” എന്നാണ് അവർ നൽകുന്ന വിശേഷണം. ഹാരിസിനായി പ്രാർത്ഥനകളും വഴിപാടുകളും നടക്കുന്നു. ബാനറുകളും കട്ടൗട്ടുകളും ഉയർന്നു കഴിഞ്ഞു.
2021 ൽ ഹാരിസ് യുഎസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായപ്പോൾ അതേ ഗ്രാമം ആഘോഷത്തിമർപ്പിലായിരുന്നു. ഘോഷയാത്രകളും പോസ്റ്ററുകളും ബാനറുകളും അന്നദാനവും കൊണ്ട് ആയിരുന്നു വിജയം ആഘോഷിച്ചത്. ഇപ്പോൾ ഗ്രാമവാസികൾ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അവളുടെ വിജയത്തിനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുകയാണ്. തന്റെ ഇന്ത്യൻ വേരുകൾ എടുത്തു പറയാൻ കമല ഇപ്പോഴും താല്പര്യം കാണിക്കാറുണ്ട്. 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുക്കിയ സ്വീകരണത്തിൽ ഇന്ത്യ തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നും താൻ രാജ്യവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും തന്നെ സ്വാധീനിക്കുക മാത്രമല്ല അവ ലോകത്തെ മുഴുവൻ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ചതായി അവർ നിരീക്ഷിച്ചു.
കമല ഹാരിസ് സ്ഥാനാർത്ഥിയായി എത്തിയത് ഇന്ത്യൻ സമൂഹത്തിനും വലിയ ആവേശമായി. പല പ്രമുഖ ഇന്ത്യക്കാരും അവർക്കായി രംഗത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *